Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Hospital

Thiruvananthapuram

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ടി​സ്ഥാ​ന സൗകര്യമില്ല; രോ​ഗി​ക​ൾ വ​ല​യു​ന്നു

‎നെ​ടു​മ​ങ്ങാ​ട്: മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​യി​ര​ങ്ങ​ളു​ടെ ആ​ശ്ര യ​മാ​യ ആ​തു​രാ​ല​യ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ൽ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും വീ​ർ​പ്പു​മു​ട്ടു​ന്നെ​ന്ന് ആ​ക്ഷേ​പം.

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​ത്തു​ന്ന രോ​ഗി​ക​ളാ​ക​ട്ടെ, ആ​ശു​പ​ത്രി​യി​ലെ ക​ടു​ത്ത ദു​രി​ത​ങ്ങ​ൾ കാ​ര​ണം ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​തെ മ​ട​ങ്ങു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്. 89.46 കോ​ടി​യു​ടെ കി​ഫ്ബി ഫ​ണ്ട് ചെ​ല​വി​ട്ടെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് നി​ർ​മാ ണ ​പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി ഡോ​ക്ട​റെ ക​ണ്ട​ശേ​ഷം ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പു​തു​താ​യി കെ​ട്ടി​ട​ത്തി​ൽ എ​ത്ത​ണം. എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ് പ​ണ​മ​ട​യ്ക്കാ​നു​ള്ള കൗ​ണ്ട​ർ താ​ഴെ പ്ര​സ​വ വാ​ർ​ഡി​ന് സ​മീ​പ​മാ ണെ​ന്ന​റി​യു​ക. പ​ണ​മ​ട​ച്ചു വീ​ണ്ടും തി​രി​കെ ചെ​ന്ന​ശേ​ഷ മേ ​ടെ​സ്റ്റു​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കൂ. ടെ​സ്റ്റ് റി​സ​ൾ​ട്ട് വാ​ങ്ങി​യ​ശേ​ഷം വീ​ണ്ടും ഡോ​ക്ട​റെ കാ​ണാ​ൻ പോ​ക​ണം. ഡോ​ക്ട​ർ മ​രു​ന്നു കു​റി​ച്ചാ​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലു​ള്ള ഫാ​ർ​മ​സി​യി​ലെ​ത്ത​ണം.

‎പു​തി​യ കെ​ട്ടി​ട​ത്തി​ലാ​ക​ട്ടെ ലി​ഫ്റ്റ് സം​വി​ധാ​ന​ങ്ങ​ളി​ല്ല. അ​സു​ഖ ബാ​ധി​ത​രാ​യി അ​വ​ശ​രാ​യെ​ത്തു​ന്ന രോ​ഗി​ക​ൾ, പ്ര​ത്യേ​കി​ച്ച് വ​യോ​ജ​ന​ങ്ങ​ൾ, പ​ട​വു​ക​ൾ ക​യ​റി​യി​റ​ങ്ങി വേ​ണം മ​രു​ന്നു വാ​ങ്ങാ​ൻ. വ​ലി​യ അ​സു​ഖ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രു​ടെ സ്ഥി​തി ഇ​തി​ലും ദ​യ​നീ​യ​മാ​ണ്. ഈ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കു പു​റ​മെ​യാ​ണ് ഫാ​ർ​മ​സി​യു​ടെ മാ​റ്റം സൃ​ഷ്ടി​ച്ച ദു​രി​തം. നേ​ര​ത്തെ വ​ള​രെ പെ​ട്ട​ന്ന് ‎മ​രു​ന്നു ല​ഭി​ച്ചി​രു​ന്ന ആ​ശു​പ​ത്രി ഫാ​ർ​മ​സി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന കെ​ട്ടി​ടം ഇ​പ്പോ​ൾ "കാ​രു​ണ്യ ക​മ്മ്യൂ​ണി​റ്റി ഫാ​ർ​മ​സി'​യാ​ക്കി മാ​റ്റി​യ​ത് ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ വ​ല​ച്ചി​രി​ക്കു​ക​യാ​ണ്.

മു​ൻ​പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ ​പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ ത​ന്നെ ഫാ​ർ​മ​സി തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും ആ​വ​ശ്യം. ‎ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ന്ന​താ​ണ് ഈ ​മു​ഴു​വ​ൻ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണം. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ കു​റ​വും ക​രാ​റു​കാ​രു​ടെ അ​ലം​ഭാ​വ​വു​മാ​ണ് 89 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ഇ​ങ്ങ​നെ ഇ​ഴ​യാ​ൻ കാ​ര​ണം.

Kerala

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം; കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി, 5000 രൂ​പ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് പി​താ​വ്

തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത​ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് വി​ദ​ഗ്ധ സ​മി​തി. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. ഡോ. ​ബി​ന്ദു സു​ന്ദ​ർ ര​ണ്ടു​ത​വ​ണ 5000 രൂ​പ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പി​താ​വ് ബി​നി​ൽ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ണ് മൊ​ഴി എ​ടു​ത്ത​ത്.

ഇ​ന്നു​ത​ന്നെ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഡോ. ​ബി​ന്ദു സു​ന്ദ​ര്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ബി​നി​ലി​ന്‍റെ മൊ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ളും കു​ഞ്ഞി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ചി​കി​ത്സാ പി​ഴ​വാ​ണോ മ​റ്റെ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണോ കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പൂ​ർ​ണ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​ന് ശേ​ഷം മ​റ്റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ബി​ന്ദു സു​ന്ദ​ർ എ​ന്ന ഡോ​ക്ട​റി​ന്‍റെ പേ​രി​ൽ വ​രു​ന്ന ആ​ദ്യ​ത്തെ പ​രാ​തി​യ​ല്ല ഇ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ ഡി​എം​ഒ​യ്ക്കും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു​മ​ട​ക്കം മു​മ്പും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​കേ​സു​ക​ളും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Kerala

പ്ര​സ​വ ശ​സ്ത്ര​ക്രി​യയ്ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: നെടുമങ്ങാട് ജില്ലാ ആശുപത്രിക്കു മുന്നിൽ സത്യാഗ്രഹം

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരേ പ്രതിഷേധം ശക്തമായി. ഡോക്ടറെ സസ്‌പെൻഡ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ച് കുട്ടിയുടെ ബന്ധുക്കൾക്കൊപ്പം കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ ആശുപത്രി ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തി.

അതിനിടെ, കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ സ്ഥ​ലം മാ​റ്റി. നി​ല​വി​ൽ ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. 

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പീ​ഡി​യാ​ട്രി​ക്, ഗൈ​ന​ക്കോ​ള​ജി, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ഇ​ന്ന് ത​ന്നെ അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

എ​ന്നാ​ൽ ന​ട​പ​ടി ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്നും ഡോ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​തെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് കു​ടും​ബം വ്യ​ക്ത​മാ​ക്കി.​ഗ​ർ​ഭി​ണി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്നു ക​ണ്ടി​ട്ടും ശ​സ്ത്ര​ക്രി​യ മ​ണി​ക്കൂ​റു​ക​ൾ വൈ​കി​പ്പി​ക്ക​ൽ, വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കാ​തി​രി​ക്ക​ൽ, അ​വ​സാ​ന നി​മി​ഷം മാ​ത്രം ശ​സ്ത്ര​ക്രി​യ ന​ട​ത്തി കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ചി​കി​ത്സാ പി​ഴ​വ് തു​ട​ങ്ങി​യ ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​റി​നെ​തി​രെ പാ​ലോ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ഉ​ന്ന​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ (സി​സേ​റി​യ​ൻ) പു​റ​ത്തെ​ടു​ത്ത കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ മ​രി​ച്ച കു​ഞ്ഞി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ആ​ർ​ഡി​ഒ​യെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നേ​യും ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പാ​ലോ​ട് സ്വ​ദേ​ശി നി​ര​ഞ്ജ​ന​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

Kerala

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വം; ഡോ​ക്ട​റോ​ട് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​റി​ന് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

പാ​ലോ​ട് സ്വ​ദേ​ശി​നി നി​ര​ഞ്ജ​ന​യു​ടെ കു​ഞ്ഞ് മ​രി​ച്ച​ത് ചി​കി​ത്സാ പി​ഴ​വെ​ന്ന് ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡോ​ക്ട​ർ​ക്കെ​തി​രെ മു​ൻ​പും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ ​റീ​ന അ​റി​യി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ തീ​രു​മാ​നം. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള സം​ഘം ഇ​ന്ന് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ നി​ര​ഞ്ജ​ന​യെ അ​ഡ്‌​മി​റ്റാ​വാ​ൻ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ നാ​ലോ​ടെ യു​വ​തി​യെ ലേ​ബ​ർ റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്തു.

തു​ട​ർ​ന്ന് കു​ഞ്ഞ് മ​രി​ക്കു​ക​യാ​യി​രു​ന്നു. ശ്വാ​സ ത​ട​സ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ അ​റി​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ചി​കി​ത്സ​പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

 

Kerala

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് ആ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ ബി​ന്ദു​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ഞ്ഞി​ന്‍റെ പി​താ​വ് രം​ഗ​ത്തെ​ത്ത​യി​രു​ന്നു. എ​ന്നാ​ൽ താ​ൻ അ​ല്ല ശ​സ്ത്ര​ക്രി​യ ചെ​യ്ത​തെ​ന്ന് ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​ർ പ​റ​ഞ്ഞു.

പ​ക്ഷെ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ൽ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ബി​ന്ദു സു​ന്ദ​ർ ത​ന്നെ​യാ​ണ് ചെ​യ്ത​തെ​ന്ന് പ​റ​ഞ്ഞെ​ന്നും കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ ബി​നി​ൽ പ്ര​തി​ക​രി​ച്ചു. വി​ഷ​യ​ത്തി​ഷ​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പാ​ലോ​ട് സ്വ​ദേ​ശി​നി നി​ര​ഞ്ജ​ന​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ പി​ഴ​വി​ൽ മു​ൻ​പും ആ​രോ​പ​ണ വി​ധേ​യ​യാ​ണ് ഡോ​ക്ട​ർ. നേ​ര​ത്തെ വി​തു​ര സ്വ​ദേ​ശി​നി​യാ​യ ഹ​സ്‌​നാ ഫാ​ത്തി​മ​യു​ടെ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ​യു​ണ്ടാ​യ ചി​കി​ത്സാ​പി​ഴ​വി​ൽ ആ​രോ​പ​ണ​വി​ധേ​യ​യാ​ണ് ബി​ന്ദു സു​ന്ദ​ർ.

 

Kerala

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പ​ണം; വ​സ്തു​താ വി​രു​ദ്ധ​മെ​ന്ന് കെ​ജി​എം​ഒ​എ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. ആ​രോ​പ​ണം വ​സ്തു​താ വി​രു​ദ്ധ​മെ​ന്ന് കെ​ജി​എം​ഒ​എ അ​റി​യി​ച്ചു.

പ്ര​സ​വ സ​മ​യ​ത്ത് ഉ​ണ്ടാ​കാ​വു​ന്ന സ്വാ​ഭാ​വി​ക​മാ​യ ചി​ല സ​ങ്കീ​ർ​ണ​ത​ക​ളാ​ണ് നി​ർ​ഭാ​ഗ്യ​വ​ശാ​ൽ സം​ഭ​വി​ച്ച​തെ​ന്നും കെ​ജി​എം​ഒ​എ വ്യ​ക്ത​മാ​ക്കി. 1500 ഓ​ളം പ്ര​സ​വ​ങ്ങ​ളും 600 ഓ​ളം ലാ​പ​റോ​സ്കോ​പി​ക് സ്റ്റെ​റി​ലൈ​സേ​ഷ​നു​ക​ളും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ വ​ള​രെ സീ​നി​യ​റാ​യ ഡോ​ക്ട​റാ​ണ് ഈ ​പ്ര​സ​വം കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​തി​ക​രി​ച്ചു.

പ്ര​സ​വ​ശേ​ഷം രോ​ഗി സു​ഖ​മാ​യി ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. പി​ന്നീ​ട് 20 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് തി​രി​കെ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​ത്. അ​തി​നു​ശേ​ഷം ആ​ണ് ചി​കി​ത്സാ പി​ഴ​വ് ആ​രോ​പ​ണ​മെ​ന്നും കെ​ജി​എം​ഒ​എ വ്യ​ക്ത​മാ​ക്കി. ഡി​എം​ഒ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും കെ​ജി​എം​ഒ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up